ലക്നൗ: യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു .ലഖ് നോവിലെ മാണ്ടിയാവിലാണ് സംഭവം. ഇറ്റൗന്ജയില് താമസിക്കുന്ന പെണ്‍കുട്ടി രാവിലെ മാതാവിനോട് വഴക്കിട്ട് വീട്ടില്‍ നിന്നിറങ്ങി പോയതായിരുന്നു.
മുഖ്യപ്രതിയായ ഇക്രാമുദ്ദീന് വഴിയില്‍ വെച്ച് പെണ്‍കുട്ടിയെ കാണുകയും ജോലി നല്‍കാമെന്ന വാഗ്ദാനം നല്കി മാണ്ഡിയാവിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി മുറിയില്‍ പൂട്ടിയിടുകയായിരുന്നു. പിന്നീട് സുഹൃത്തുക്കളായ ഷക്കീല്‍, ഉത്തം ശര്‍മ, മുഹമ്മദ് നഫീസ്, നൂര്‍ മുഹമ്മദ്, പന്നു, റിതേഷ് യാദവ്, ഭോല എന്നിവരോട് വീട്ടിലേക്ക് വരാന്‍ പറയുകയും തുടര്‍ന്ന് ഇവര്‍ കൂട്ടം ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
സി.സി.ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി മെഡിക്കല്‍ പരിശോധനക്ക് അയക്കുകയും ചെയ്തു.