ചെന്നൈ: ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ 62 കാരനായ മുത്തശ്സനെയും അമ്മാവനെയും 16 കാരനായ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ മടിപ്പാക്കത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ജോലിതിരക്കായതു കാരണം കുട്ടികളുടെ ഓണ്‍ലൈന്‍ പഠന സമയത്ത് കൂടെ ഇരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ മുത്തശ്ശന് രണ്ട് കുട്ടികളെയും തൻ്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു താമസിപ്പിക്കുകയായിരുന്നു.
രാത്രി പെണ്‍കുട്ടിയുടെ അടുത്ത് വന്ന് കിടന്ന മുത്തശ്ശൻ്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ പെണ്‍കുട്ടി തൊട്ടടുത്ത മുറിയില്‍ കിടക്കുകയായിരുന്ന അമ്മാവൻ്റെ അടുത്ത് പോയി. എന്നാല്‍ അവിടെ വച്ചും പീഡനത്തിന് ഇരയായ പെണ്‍കുട്ടി നിവൃത്തിയില്ലാതെ സ്വന്തം സഹോദരൻ്റ അടുത്ത് വന്ന് കിടക്കുകയായിരുന്നു. എന്നാൽ അസഹോദരനും പെണ്‍കുട്ടി പീഡനത്തിന് ഇരയാക്കി.
അവധിക്ക് അമ്മ വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടി വയ്യാതെ കിടക്കുന്നത് കണ്ട് ആശുപത്രിയില്‍ എത്തിക്കുകയുംതുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് കുട്ടി പീഡനത്തിന് ഇരയായ വിവരം അറിയുന്നത്. അമ്മയുടെ പരാതിയില്‍ മുത്തശ്ശനെയും അമ്മാവനെയും സഹോദരനെയും പോക്സോ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. മുത്തശ്ശനെയും അമ്മാവനെയും ജയിലിലേക്കും സഹോദരനെ കറക്ഷന് ഹോമിലേക്കും മാറ്റുമെന്ന് അറിയിച്ചു.


