തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയെയും പൊലീസ് പിടികൂടി. അരുവിക്കര കളത്തറ ചിത്തിര വീട്ടില്‍ അനില്‍കുമാറിനെയാണ് (50) പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. 2021 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഒന്നാം പ്രതിയായ അരുവിക്കര കളത്തറ അശ്വതി ഭവനില്‍ അഖില്‍ അന്നേദിവസം രണ്ടാം പ്രതിയായ അനില്‍കുമാറിെന്റ ആട്ടോറിക്ഷയില്‍ പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയി പാലോടുള്ള ആളൊഴിഞ്ഞ വീട്ടിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയുകയും കേസിലെ ഒന്നാം പ്രതി അഖിലിനെ നേരത്തേ തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ രണ്ടാം പ്രതിയായ അനില്‍കുമാറിനെ പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്ന് ശംഖുംമുഖം അസി. കമീഷണര്‍ ഡി.കെ. പൃഥ്വിരാജിന് ലഭിച്ച രഹസ്യ വിവരത്തിെന്റ അടിസ്ഥാനത്തില്‍ പേട്ട എസ്.എച്ച്.ഒ ബിനുകുമാര്‍, എസ്.ഐ രതീഷ്, സി.പി.ഒമാരായ ബിജുകുമാര്‍, ജയദേവന്, രഞ്ജിത്, ശ്യാം എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ ഇപ്പോൾ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


