കൊച്ചി: കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് അമ്മ കുഞ്ഞിനെ വലിച്ചെറിഞ്ഞു. മഴുവന്നൂര്‍ തട്ടാംമുകളില്‍ ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് സംഭവം നടന്നത്. തലനാരിഴയ്ക്കാണ് ബസിന് അടിയിൽപെട്ട കുട്ടി രക്ഷപ്പെട്ടത്.
വളര്‍ത്താന്‍ നിവൃത്തിയില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് നാട്ടുകാർ ചോദ്യം ചെയ്തപ്പോ കുഞ്ഞിൻ്റെ അമ്മ പറഞ്ഞത്. ഇവരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. പ്രദേശത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ് ഈ സ്ത്രീ. ഇവര്‍ക്ക് നാല് മക്കളുണ്ടെന്നാണ് സൂചന.


