കുന്നംകുളം നഗരസഭയിലെ ആര്‍ത്താറ്റ് കൃഷിഭവനില്‍ ജൂലായ് 2 മുതല്‍ കലവറ എന്ന പേരില്‍ കാര്‍ഷിക ഉല്പന്ന വിപണന കേന്ദ്രം ആരംഭിക്കും. കര്‍ഷകര്‍ വിളയിച്ചെടുത്ത പച്ചക്കറികള്‍ ന്യായവിലയ്ക്ക് വില്‍ക്കുകയാണ് ആഴ്ച്ചചന്ത കൊണ്ട് ഉദ്ദേശിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആഴ്ച ചന്ത പ്രവര്‍ത്തിക്കുക.
അടുത്ത ആഴ്ച മുതല്‍ എല്ലാ ബുധനാഴ്ചകളിലുമാണ് ചന്ത പ്രവര്‍ത്തിക്കുക. ഇടനിലക്കാരുടെ സഹായമില്ലാതെയും ചൂഷണമില്ലാതെയും കര്‍ഷകര്‍ക്ക് തങ്ങള്‍ ഉല്പാദിപ്പിച്ച കാര്‍ഷിക ഉല്പന്നങ്ങള് ആഴ്ച്ചചന്തയില്‍ വില്ക്കാന് സൗകര്യമൊരുക്കുകയും അതിലൂടെ കാര്‍ഷിക വിപണന മൂല്യം ഉറപ്പാക്കുകയാണ് ലക്ഷ്യം.
വിപണിയിലെത്തുന്ന കാര്‍ഷിക ഉല്പന്നങ്ങള് മിതമായ നിരക്കില്‍ തന്നെ വാങ്ങാനാകുന്നതോടെ മികച്ച കാര്‍ഷിക രീതി പിന്തുടരാന് കഴിയുമെന്ന വിശ്വാസത്തിലാണ് ആര്‍ത്താറ്റ് കൃഷിഭവന്. ചന്തയിലേക്ക് ഉല്പന്നങ്ങള് വില്ക്കുവാന് ആഗ്രഹിക്കുന്ന കര്‍ഷകര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. പച്ചക്കറികളോടൊപ്പം മറ്റു ഫലങ്ങളും ആഴ്ച്ചചന്തയില്‍ വില്‍ക്കാനാകും.
ജൂലായ് 2ന് ചന്തയിലേക്ക് ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്ന കര്‍ഷകര്‍ 04885 222460 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്താണ് പച്ചക്കറികളോ ഫലവര്‍ഗങ്ങളോ എത്തിക്കേണ്ടതെന്ന് ആര്‍ത്താറ്റ് കൃഷിഭവന് ഓഫീസര്‍ അറിയിച്ചു.


