വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ പൊലീസുകാര്‍ കൊലപ്പെടുത്തി. കുര്‍ണൂലിലെ പ്രാദേശിക ചാനലിലെ റിപ്പോര്‍ട്ടറായ ചെന്നകേശവലുവാണ് കൊല്ലപ്പെട്ടത്. പൊലീസിന്റെ മാഫിയ ബന്ധങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് പിന്നാലെയാണ് കൊലപാതകം നടന്നത്.
വെങ്കിടസുബയ്യ എന്നീ പൊലീസുകാരനും സഹോദരനും ചേര്‍ന്ന് ചെന്നകേശലുവിനെ നന്ദ്യാല്‍ ടൗണിലേക്ക് ഞായറാഴ്ച രാത്രി വിളിച്ചുവരുത്തുകയായിരുന്നു. ഒരു കേസിനെക്കുറിച്ച് പറയാനാണെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് വിളിച്ചുവരുത്തിയത്. സ്ഥലത്ത് എത്തിയയുടന്‍ പൊലീസുകാരനും സഹോദരനും ചേര്‍ന്നാണ് ഇയാളെ കുത്തുകയായിരുന്നു. സംഭവത്തിനു ശേഷം ഇവർ രക്ഷപെട്ടു.
ഞായറാഴ്ച രാത്രി തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. ആന്ധ്രപ്രദേശ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ് യൂണിയന് പ്രതിഷേധിച്ചു. കോണ്‍സ്റ്റബിളിനേയും സഹോദരനേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂണിയന് പ്രതിഷേധിച്ചു.


