ഗുവഹാത്തി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാം അറസ്റ്റില്‍. അസമിലെ ബാര്‍പേട്ട ജില്ലയിലെ മസ്ജിദ് ഇമാമായ റഫീഖുല്‍ ഇസ്ലാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം ഭാര്യയുടെ മകളെയാണ് ഇമാം പീഡിപ്പിച്ചത്.
പീഡനം തുടർന്നതോടെ കുട്ടി വിവരം അമ്മയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബാര്‍പേട്ട റോഡ് പോലീസ് സ്റ്റേഷനില്‍ അമ്മ പരാതി നല്‍കിയത്. ഇതറിഞ്ഞതോടെ റഫീഖുല്‍ സ്വന്തം ഗ്രാമത്തിലേക്ക് രക്ഷപെട്ടെങ്കിലും പോലീസ് പിടികൂടുകയായിരുന്നു.
ഭാര്യയുടെ ആദ്യ ബന്ധത്തിലെ 3 മക്കളോടൊപ്പം ബാര്‍പേട്ട റോഡിലെ വാടക വീട്ടിലായിരുന്നു ഇയാളുടെ താമസം. ഇവിടെ വച്ചാണ് റഫീഖുല്‍ പല തവണ കുട്ടിയെ പീഡിപ്പിച്ചത്. ഭാര്യ മറ്റ് വീടുകളില്‍ പാചക ജോലിക്കായി പോകുന്ന സമയത്തായിരുന്നു ഇയാൾ കുട്ടിയെ പീഡിപ്പിച്ച് കൊണ്ടിരുന്നത്. പീഡന വിവരം പുറത്ത് പറയരുതെന്ന് കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.


