പാലക്കാട് ബ്ലേഡുകാരുടെ ഭീഷണിയെത്തുടര്‍ന്ന് രണ്ടാമത്തെ കര്ഷകന് കൂടി ജീവനൊടുക്കിയതായി പരാതി. നെന്മാറ തോട്ടുമുളമ്പ് സ്വദേശി കണ്ണന് കുട്ടിയാണ് മരിച്ചത്. 56 വയസായിരുന്നു. പലിശ നല്കി കണ്ണന് കുട്ടിയുടെ കിടപ്പാടം വരെ നഷ്ടപ്പെട്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കുറച്ചു നാളുകളായി ക്വാറിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന കണ്ണന് കുട്ടിക്ക് ഈയിടെ ജോലി ഇല്ലായിരുന്നു. കടം വാങ്ങിയ പണം പലിശ അടക്കം തിരികെ നല്കാന് കഴിയാതെ വന്നതാകാം മരണ കാരണമെന്ന് ബന്ധു പറഞ്ഞു.
പൊതുവേ കടം വാങ്ങുന്ന പ്രകൃതമില്ലാതിരുന്ന കണ്ണന്‍കുട്ടി, തന്റെ ലോണുമായി ബന്ധപ്പെട്ടാണ് സ്ഥലം വില്‍ക്കുന്നതും സാമ്പത്തികമായി തകര്‍ന്നതും. ഇതിന് ശേഷമാണ് ക്വാറിയില്‍ പണിക്ക് പോയിത്തുടങ്ങിയത്. കൊവിഡിനിടെ ലോക്ക്ഡൗണ്‍ കൂടി വന്നതോടെ ജോലി ഇല്ലാതാകുകയും കടം വാങ്ങിയ പണം തിരികെ അടയ്ക്കാന്‍ കഴിയാതെ വരികയുമായിരുന്നു. ആറുലക്ഷത്തിന് അടുത്ത് ഇവര്‍ക്ക് കടമുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
കൊവിഡ് കാലത്തെ മറയാക്കി ബ്ലേഡ് മാഫിയകളും വട്ടിപ്പലിശക്കാരും കൊള്ള നടത്തുന്നതിന്റെ തെളിവാണ് ഒരാഴ്ചക്കിടെ നടന്ന രണ്ടാമത്തെ ആത്മഹത്യ. ദിവസങ്ങള്‍ക്ക് മുന്‍പാണ് പാലക്കാട് വള്ളിക്കോട് പാറലോടി സ്വദേശി വേലുക്കുട്ടി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. മകളുടെ വിവാഹാവശ്യത്തിന് മൂന്ന് ലക്ഷം രൂപ ഇദ്ദേഹം വായ്പയെടുത്തിരുന്നു. പത്ത് ലക്ഷം രൂപ തിരിച്ച് അടച്ചിട്ടും ബ്ലേഡ് മാഫിയാസംഘം ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 2016ലാണ് മകളുടെ വിവാഹത്തിനായി പാലക്കാട് സ്വദേശികളില്‍ നിന്നും 3 ലക്ഷം രൂപ വേലുക്കുട്ടി കടം വാങ്ങിയത്.


