സ്വര്‍ണക്കടത്തില്‍ അര്ജുന് ആയങ്കി മുഖ്യകണ്ണിയെന്ന് കോടതിയില്‍ കസ്റ്റംസ് റിപ്പോര്‍ട്ട് നല്കി. അര്ജുന് വിമാനത്താവളത്തിന് പുറത്തു കാത്തു നിന്നതായി പ്രതി മുഹമ്മദ് ഷഫീഖിന്റെ മൊഴി. കടത്തുന്നവര്‍ക്ക് 40000 രൂപയും വിമാന ടിക്കറ്റും ഷഫീഖ് വാഗ്ദാനം ചെയ്തതായും കസ്റ്റംസ്.
ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച രാവിലെ 10.30ന് കൊച്ചിയിലെ ഒഫീസില്‍ ഹാജരാവാന്‍ നിര്‍ദേശിച്ച് കസ്റ്റംസ് പ്രിവെന്റിവ് വിഭാഗം അര്ജുന് നോട്ടിസ് നല്‍കിയിട്ടുണ്ട്. മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കും.


