ന്യൂഡല്‍ഹി : ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് കൊലപാതകം നടത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. 2 മാസം ഗര്‍ഭിണിയായിരുന്ന ഭാര്യയെ ആണ് ഇയാൾ കൊലപ്പെടുത്തിയത്. 20 വയസ്സയിരുന്നു. സംഭവത്തില്‍ നരേലയില്‍ താമസിക്കുന്ന ദില്‍ഷാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
9 മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. വാടക വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപ്പെടുത്തിയ ശേഷം ഇയാൾ ഭാര്യയുടെ മൃതദേഹത്തിനരികില്‍ കിടക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.


