കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയുടെ മണ്ണിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ രംഗപ്രവേശനം യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പുത്തനുണര്‍വ്വേകി. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഊര്‍ജ്ജം പകരാനെത്തുന്ന കോണ്‍ഗ്രസിന്റെ സമുന്നത നേതാവിന് വന്‍ വരവേല്‍പ്പു നല്‍കാനുള്ള തിരക്കിലാണ് യു.ഡി.എഫ്. പ്രവര്‍ത്തകര്‍.
ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കാഞ്ഞിരപ്പള്ളിയില്‍ എത്തുന്ന രാഹുല്‍ ഗാന്ധി പൊന്‍കുന്നത്തെ രാജേന്ദ്ര മൈതാനത്തു നടക്കുന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കും. ഇതിനായി രാജേന്ദ്ര മൈതാനിയില്‍ വേദി ഒരുക്കിയിട്ടുണ്ട്. കൊടി തോരണങ്ങള്‍ കൊണ്ട് മൈതാനം വാര്ണ്ണാഭമാക്കി. തിരക്കു നിയന്ത്രിക്കാന്‍ ബാരിക്കേഡുകളും നിര്‍മ്മിച്ചിട്ടുണ്ട്.

മണ്ഡലങ്ങളില്‍ നിന്ന് പരമാവധി പേരെ പങ്കെടുപ്പിക്കണമെന്ന് യു.ഡി.എഫ്. നിയോജക മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊന്‍കുന്നം കവലയില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ വാഹന വ്യൂഹത്തെ സ്വീകരിച്ച് രാജേന്ദ്ര മൈതാനത്തേയ്ക്ക് ആനയിക്കും.
രാഹുല്‍ ഗാന്ധിക്കൊപ്പം യു.ഡി.എഫിലെ പ്രമുഖ നേതാക്കളും എത്തിച്ചേരും. സുരക്ഷ മുനിര്‍ത്തി പൊന്‍കുന്നം പോലീസ് പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


