ചേര്‍ത്തല വയലാറില്‍ ആര്‍എസ്എസ്-എസ്ഡിപിഐ സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്ത്തകന് വയലാര്‍ നന്ദു (22) വെട്ടേറ്റു മരിച്ചു. ഇന്നലെ രാത്രി 8ന് നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ഇവിടെ ഉച്ചയോടെ എസ്ഡിപിഐയുടെ വാഹനപ്രചരണജാഥ വന്നിരുന്നു. അതിലെ പ്രസംഗ പരാമര്‍ശം സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തി. ഇതേ തുടര്‍ന്ന് ഏറ്റുമുട്ടലുണ്ടായപ്പോള്‍ വെട്ടേറ്റ് നന്ദു മരിച്ചെന്നാണ് പ്രാഥമിക വിവരം.
മൂന്ന് ആര്.എസ്.എസ്. പ്രവര്‍ത്തകര്‍ക്കും മൂന്ന് എസിഡിപിഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വയലാറില്‍ വന്‍ പൊലീസ് സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്.


