മൂവാറ്റുപുഴ: മതസൗഹാര്‍ദ്ദത്തിന്റെയും മാനവ ഐക്യത്തിന്റെയും മഹിതമായ സന്ദേശമുയര്‍ത്തി കൊണ്ട് മുളവൂര്‍ സെന്‍ട്രല്‍ ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടന്ന് വരുന്ന ചന്ദനക്കുട മഹാമഹം (ഉറൂസ് മുബാറക്ക്) ഇന്ററിം മുതവല്ലി കെ.എ. മുഹമ്മദ് ആസിഫ് കൊടി ഉയര്‍ത്തി. സയ്യിദ് റഫീഖ് തങ്ങള്‍ ബുഖാരി പായിപ്ര, ഉസ്മാന് ബാഖവി ചെമ്പറക്കി, അന്‍സാര്‍ മുണ്ടാട്ട്, ഷാജഹാന് വി.എ, ഇബ്രാഹിം വാരിക്കാട്ട് എന്നിവര്‍ സംമ്പന്ധിച്ചു.
കോവിഡ്-19 പ്രോട്ടക്കോള്‍ പ്രകാരം നാല് ദിവസങ്ങളിലായിട്ടാണ് ഈ വര്‍ഷത്തെ ചന്ദനക്കുട മഹാമഹം നടക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലിന് നടക്കുന്ന സമൂഹ സിയാറത്തിന് സയ്യിദ് ഷറഫുദ്ദീന് തങ്ങള്‍ സഅദി അല്‍ മുഖൈബലി നേതൃത്വം നല്കി. തുടര്‍ന്ന് രാത്രി എട്ടിന് നടന്ന മൗലീദ് സദസിനും തുടര്‍ന്ന് നടന്ന പ്രഭാഷണത്തിനും പെരുമറ്റം ജുമാ മസ്ജിദ് ചീഫ് ഇമാം ഹസ്സന് അഷറഫി ഫാളില്‍ ബാഖവി നേതൃത്വം നല്കി. വാരിക്കാട്ട് കവല മസ്ജിദുല്‍ ഹുദാ അങ്കണത്തിലും മലേപള്ളിയിലും കൊടി ഉയര്‍ത്തി. അന്നദാനവും നടന്നു. രാത്രി നടന്ന മൗലീദ് സദസ്സിന് സയ്യിദ് ഷഹിര്‍ തങ്ങള്‍ അല്‍ ഐദറൂസി നേതൃത്വം നല്കി.
ബുധനാഴ്ച രാത്രി എട്ടിന് നടക്കുന്ന മൗലീദ് സദസ്സിന് സയ്യിദ് ഷെഫീഖ് തങ്ങള്‍ ഫൈസി അല്‍ ബുഖാരി നേതൃത്വം നല്‍കും. സമാപന ദിവസമായ വ്യാഴാഴ്ച രാത്രി എട്ടിന് നടക്കുന്ന മുളവൂര്‍ വലിയുള്ളാഹി അനുസ്മരണത്തിനും ദുആ സമ്മേളനത്തിനും സയ്യിദ് സെയ്ഫുദ്ദീന്‍ തങ്ങള്‍ ഫൈസി അല്‍ ബുഖാരി നേതൃത്വം നല്‍കും.


