തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കോട്ടം സംഭവിച്ചിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഐക്യ ജനാധിപത്യ മുന്നണിയെ പിന്തുണച്ച എല്ലാ വോട്ടര്‍മാര്‍ക്കും മുല്ലപ്പള്ളി രാമചന്ദ്രന് നന്ദി അറിയിച്ചു. തെരഞ്ഞെടുപ്പ് വിധി കോണ്‍ഗ്രസിനും യുഡിഎഫിനും എതിരാണെന്ന പ്രചരണം ശരിയല്ല. യുഡിഎഫിന്റെ അടിത്തറക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. 2015ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ മേഘലയിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടുണ്ട്.
യുഡിഎഫിന് കൂടുതല്‍ പഞ്ചായത്തുകള്‍ കിട്ടി. 2015 നേക്കാള്‍ മെച്ചപ്പെട്ട പ്രകടനം പാര്‍ട്ടി കാഴ്ചവച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. നാളെ രാഷ്ട്രീയ കാര്യ സമിതി ചേരും. അതില്‍ ഫലം വിലയിരുത്തും. സിപിഐഎമ്മിനും എല്‍ഡിഎഫിനും അമിതമായി ആഹ്ളാദിക്കാന്‍ വകയില്ലെന്നും എല്‍ഡിഎഫിന് വലിയ വിജമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ബിജെപിക്ക് എന്താണ് നേട്ടമെന്ന് വ്യക്തമാക്കാന്‍ കെ.സുരേന്ദ്രന് കഴിഞ്ഞിട്ടില്ല. സിപിഐഎം- യുഡിഎഫ് ധാരണയെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. വീഴ്ചകളുണ്ടെങ്കില്‍ പരിശോധിച്ച് തിരുത്തും. ഫലം സത്യസന്ധമായി വിലയിരുത്തുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
2019 ലോക്സഭ തെരഞ്ഞെടുപ്പ് യുഡിഎഫിന് മിന്നുന്ന വിജയമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അത് രാഷ്ട്രീയ അടിസ്ഥാനമുള്ള തെരഞ്ഞെടുപ്പാണ്. അത് കേരള രാഷ്ട്രീയം എങ്ങോട്ട് പോകുന്നു എന്നതിന്റെ സൂചനയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനേക്കാള്‍ യുഡിഎഫിന് സീറ്റ് നില മെച്ചപ്പെടുത്താന്‍ സാധിച്ചു. ബിജെപി ഒരു പൂര്‍ണ പരാജയമാണ് എന്ന് ഈ തെരഞ്ഞെടുപ്പ് തെളിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


