കോതമംഗലം: യു.ഡി.എഫ്.ബന്ധം ഒഴിവാക്കി എൽ.ഡി.എഫിൽ ചേർന്ന കേരള കോൺഗ്രസ് (എം) ന്റെ തീരുമാനം സ്വാഗതം ചെയ്ത് ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി ) കോതമംഗലം നിയോജകമണ്ഡലം നേതൃയോഗം. മുനിസിപ്പാലിറ്റി, കീരംപാറ, പിണ്ടിമന, കവളങ്ങാട് ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ വൻ മുന്നേറ്റം സൃഷ്ടിക്കാൻ കേരളാ കോൺഗ്രസിന്റെ കടന്ന് വരവ് സഹായകമാകും. സീറ്റുവിഭജനത്തിൽ എൽ.ജെ.ഡി.ക്ക് മാന്യമായ പരിഗണന നൽകുമെന്ന് പ്രതിക്ഷിക്കുന്നതായി നേതൃയോഗം വിലയിരുത്തി.
സീറ്റുകളുടെ എണ്ണത്തിലല്ല മുന്നണിയുടെ വിജയത്തിനാണ് എൽ.ജെ.ഡി. പ്രാമുഖ്യം നൽകുന്നതെന്ന് നേതൃയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന സമിതിയംഗം മനോജ് ഗോപി പറഞ്ഞു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വാവച്ചൻ തോപ്പിൽ കുടി അദ്ധ്യക്ഷനായി. സീനിയർ സോഷ്യലിസ്റ്റ് നേതാവ് പി.എസ്.മുഹമ്മദാലി, കെ.എ. സുബ്രഹ്മണ്യൻ, തോമസ് കാവുംപുറത്ത്, ബിജു തേങ്കോട്, ശിവൻ മാരമംഗലം തുടങ്ങിയവർ സംസാരിച്ചു.


