അഴിമതിയുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയുടെ കൂടി പേര് പുറത്തുവരുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട മറ്റൊരു മന്ത്രി ആരെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തനിക്ക് ആ മന്ത്രിയെ അറിയാമെങ്കിലും തല്ക്കാലം പറയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
ലൈഫ് പദ്ധതിയില്‍ വിവരാവകാശത്തിലൂടെ എം.ഒ.യു ചോദിച്ചിട്ടും മറുപടി നല്‍കാത്തതിന് കാരണം അടിമുടി അഴിമതിയായതിനാലാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 20 കോടി രൂപയുടെ പദ്ധതി 9 കോടിയുടെ കമ്മീഷന് വാങ്ങിയത് ആരാണെന്ന് പുറത്ത് വരണം. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തിപ്പെടുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, സ്വര്‍ണക്കള്ളകടത്തു കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം സെല്‍ഫിയെടുത്ത തൃശൂരിലെ ആറു വനിതാ പൊലീസുകാര്‍ക്ക് എതിരെ അച്ചടക്ക നടപടി. ആറു പേരേയും പണിഷ്മെന്റ് റോള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവര്‍ കുറ്റകരമായ വീഴ്ച വരുത്തിയോയെന്ന് സീ ബ്രാഞ്ച് എ.സി.പി അന്വേഷിക്കും. പ്രതികളുമായി ചങ്ങാത്തം പാടില്ലെന്നും നിശ്ചിതമായ അകലം വേണമെന്നും കീഴ്വഴക്കമുണ്ട്. ഇതുലംഘിച്ച് സെല്‍ഫിയെടുത്തതാണ് അച്ചടക്ക നടപടിയിലേക്ക് നീങ്ങാന്‍ കാരണം.


