പെരിയ ഇരട്ടക്കൊലക്കേസ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേസന്വേഷണം സി.ബി.ഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കണമെന്ന് സുപ്രീംകോടതി റജിസ്്ട്രാര്ക്ക് കത്ത് നല്കി. രേഖകള്‍ സി.ബി.ഐയ്ക്ക് കൈമാറാത്തത് ചോദ്യം ചെയ്ത് ഡി.ജി.പിക്കെതിരെ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്കി.
പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല ചെയ്യപ്പെട്ട കേസിലെ അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ കഴിഞ്ഞ മാസം 25നാണ് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടത്. മൂന്നാഴ്ചയായിട്ടും കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ സി.ബി.ഐക്ക് കൈമാറാന്‍ കേരള പൊലീസ് തയ്യാറായിട്ടില്ല. ഇതിനെതിരെ
സര്‍ക്കാര്‍ റജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയതിന് തൊട്ട് പിന്നാലെ ഡി.ജിപിക്കെതിരെ കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന് കോടതിയലക്ഷ്യ ഹര്‍ജി നല്കി. നേരെത്തെ സിംഗിള്‍ ബഞ്ചില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും ഡിവിഷന് ബഞ്ചിനെ സമീപിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
അതേസമയം ഇരട്ട കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പര്യാപ്തമാണെന്നാണ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്.


