വന്‍തോതില്‍ പണം മുടക്കി പ്രൊഫഷണല്‍ ടീമുകളെ അണിനിരത്തിയാണ് സര്‍ക്കാരിനെതിരേ ഇപ്പോള്‍ പ്രചരണം നടത്തുന്നതെന്ന് കോടിയേരി. രണ്ടാം ലാവ്ലിന് എന്ന പുതിയ കഥയാണ് യുഡിഎഫ് കണ്‍വീനര്‍ പറയുന്നത്. ഒന്നാം ലാവ്ലിന് ചീറ്റിപ്പോയത് യുഡിഎഫുകാര്ക്കറിയില്ലെ. യുഡിഎഫ് ഉണ്ടാക്കിയ ഒരു കള്ളക്കേസായിരുന്നില്ലെ അത് എന്നും കോടിയേരി ചോദിച്ചു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് അന്വേഷിച്ച് ഒരു വസ്തുതയുമില്ലെന്ന് തള്ളിക്കളഞ്ഞപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന അന്ന് രാവിലെ ആ കേസ് ഉമ്മന്‍ചാണ്ടി സിബിഐക്ക് വിട്ടു. യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സിപിഐ എം പിന്‍വലിക്കുന്നത് വരെ ആ കേസ് ചാര്‍ജ് ചെയ്തില്ല. പിന്തുണ പിന്‍വലിച്ചപ്പോള്‍ പിണറായിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു.
തുടര്‍ച്ചയായി പാര്‍ട്ടിയെ വേട്ടയാടാനായിരുന്നു ആ കേസ് .ഒടുവില്‍ സിബിഐ കോടതി കേസ് തള്ളി. എന്നിട്ടും നിര്‍ത്തിയില്ല. ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. സിബിഐ കോടതി വിധി അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞ വിധിന്യായം യുഡിഎഫുകാര്‍ ഒന്ന് വായിക്കണം. പിണറായി വിജയനെ കുടുക്കാന്‍ ഉണ്ടാക്കിയ കള്ളക്കേസാണതെന്ന് കോടതി പറഞ്ഞില്ലെ. ഇപ്പോള്‍ ഇല്ലാത്ത കേസ് പറഞ്ഞ് രണ്ടാം ലാവ്ലിന് എന്ന് പ്രചരിപ്പിക്കുകയാണ്. ഒന്നാം ലാവ്ലിന് കേസിന് സംഭവിച്ചത് പോലെ ഇപ്പോഴത്തെ പ്രചരണവും ഏശാന്‍ പോകുന്നിന്നും എല്ലാം കള്ളപ്രചരണമാണെന്നും കോടിയേരി പറഞ്ഞു


