സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സര്‍ക്കാരിന്റെ പ്രധാന പദ്ധതിയായ ലൈഫ് മിഷനില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ കമ്മീഷന് ഇടപാടുകള്‍ പുറത്തുവരുമ്പോള്‍ ഇതിലെ പ്രതിരോധവും തദ്ദേശ തെരഞ്ഞെടുപ്പ് തയ്യാറാടെുപ്പുമാണ് പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. സ്വര്‍ണ്ണക്കടത്തിന് പിന്നാലെ ലൈഫ് കമ്മീഷനും നാണക്കേടായതോടെ എം. ശിവശങ്കറിനെ പൂര്‍ണ്ണമായി കൈയ്യൊഴിഞ്ഞ് മുഖം രക്ഷിക്കാനാണ് സിപിഎം നീക്കം.
യുണിടാക്ക് നാലരക്കോടിയോളം രൂപ കമ്മീഷന് നല്‍കിയെന്ന വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം വേണോ എന്നതും യോഗത്തില്‍ ചര്‍ച്ചയാകും. വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരായ പ്രതിഷേധം എങ്ങനെ വേണമെന്നതും യോഗം ചര്‍ച്ച ചെയ്തേക്കും


