കൊച്ചി : സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി . മരിച്ചത് വൈപ്പിൻ കുഴുപ്പിള്ളി എസ്ഡി കോൺവെന്റിലെ കന്യാസ്ത്രീ ക്ലെയറാണ്. മരിച്ച ഇവരുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവായിരുന്നു. എന്നാൽ രോഗ ഉറവിടം വ്യക്തമല്ല പനിയെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . തുടർന്ന് ബുധനാഴ്ചയോടെ ഇവരുടെ ആരോഗ്യ നില ഗുരുതരമാവുകയും മരണം സംഭവിച്ചു. അതേസമയം രോഗ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

