ആഗോള കൊവിഡ് ബാധിതരുടെ നിരക്ക് 87.58 ലക്ഷമായി. വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 4,62,525 ആയി. 46,25,445 പേര് ഇതുവരെ രോഗമുക്തരായിട്ടുണ്ട്.അമേരിക്കയില്‍ ഇതുവരെ 2,297,190 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1.21 ലക്ഷം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം മാത്രം അമേരിക്കയില്‍ 700ഓളം പേരാണ് മരിച്ചത്.
ബ്രസീലില്‍ 10.38 ലക്ഷം പേര് വൈറസ് ബാധിതരായി. 49,090 പേര്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു. റഷ്യയില്‍ 5.69 ലക്ഷം പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 7,841 പേര് മരിച്ചു. 3.96 ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 12970 പേര്‍ക്ക് ജീവന് നഷ്ടമാകുകയും ചെയ്തു. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ


