തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് സാലറി ചലഞ്ച് വേണ്ടെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു. അടിയന്തരസഹായം അടുത്തമാസം ഏഴിന് മുമ്പ് നല്‍കും. അര്‍ഹരായവരെ മന്ത്രിമാരുടെ നേതൃത്വത്തില്‍ തീരുമാനിക്കും. ആര്‍ഭാടം ഒഴിവാക്കി ഓണാഘോഷം നടത്താനും തീരുമാനിച്ചു. ഉത്സവബത്തയുടെ കാര്യത്തില്‍ തീരുമാനമായില്ല.
സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടത്തുന്ന ഓണാഘോഷ പരിപാടികൾ ഇത്തവണ നടത്താൻ തന്നെയാണ് തീരുമാനം. ആര്‍ഭാടങ്ങൾ ഒഴിവാക്കിയായിരിക്കും ആഘോഷം സംഘടിപ്പിക്കുക. സർക്കാർ ജീവനക്കാർക്ക് ബോണസ് കഴിഞ്ഞ വർഷത്തേതു പോലെ ഇത്തവണയും നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.


