മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ഓലിയില്‍ സ്ഥാപിച്ചിരുന്ന കുടിവെള്ള ടാങ്കാണ് ഇന്നലെ തകര്‍ന്നത്. ഇതോടെ നൂറ് കണക്കിന് കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഓലി പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. പഞ്ചായത്തിലെ മുളവൂര്‍ കുടിവെള്ള പദ്ധതിയില്‍ നിന്നുമാണ് പ്രദേശത്തെയ്ക്ക് കുടിവെള്ള വിതരണം നടത്തുന്നത്.
മുളവൂര്‍ പള്ളിപ്പടിയില്‍ സ്ഥാപിച്ചിരുന്ന ടാങ്കില്‍ കുടിവെള്ളമെത്തിച്ചാണ് നേരത്തെ ഓലി പ്രദേശത്തേയ്ക്ക് കുടിവെള്ള വിതരണം നടത്തിയിരുന്നത്. എന്നാല്‍ പഞ്ചായത്തിലെ തന്നെ ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായ ഓലി പ്രദേശത്തേയ്ക്ക് കുടിവെള്ളമെത്തുന്നില്ലന്ന് വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഓലി പ്രദേശത്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 10000-ലിറ്റര്‍ സംഭരണ ശേഷിയുള്ള കുടിവെള്ള ടാങ്ക് സ്ഥാപിച്ചത്. ടാങ്കിന്റെ കാലപഴക്കമാണ് ടാങ്ക് തകരാന്‍ പ്രധാന കരണം. വേനല്‍ കനത്തതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. ടാങ്ക് തകര്‍ന്നതോടെ പ്രദേശവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. മുളവൂര്‍ കുടിവെള്ള സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം നടക്കുന്നത്. മുളവൂര്‍ പുളിക്കച്ചിറയുടെ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന കിണറില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് മുളവൂര്‍ പള്ളിപ്പടി, ഓലി പ്രദേശങ്ങളിലെ ടാങ്കുകളില്‍ വെള്ളമെത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി.

മുളവൂര്‍ ഓലില്‍ തകര്‍ന്ന വാട്ടര്‍ ടാങ്ക്
ഗുണഭോക്താക്കളില്‍ നിന്നും ലഭിക്കുന്ന തുച്ചമായ വരുമാനം ഉപയോഗിച്ച് വൈദ്യുതി ബില്ല്, അറ്റകുറ്റപ്പണികള്‍, ജിവനക്കാരുടെ ശമ്പളം അടക്കം നല്കിയയാണ് പദ്ധതി മുന്നോട്ട് കൊണ്ട് പോകുന്നത്. കാലപഴക്കം ചെന്ന പൈപ്പുകള്‍ തുടരെ തുടരെ പൊട്ടുന്നത് സമിതിയ്ക്ക് വന്‍സാമ്പത്തീക ബാധ്യതയാണ് വരുത്തുന്നത്.ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിക്കാന്‍ പാടില്ലന്ന സര്‍ക്കാര്‍ നിയമം മുളവൂര്‍ കുടിവെള്ള പദ്ധതിക്ക് തിരിച്ചടിയായിരിക്കുകയാണ്. കുടിവെള്ള ടാങ്ക് തകര്‍ന്നതോടെ പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ കഴിയാതെ കുടിവെള്ള സംരക്ഷണ സമിതി ഭാരവാഹികള്‍ കുഴയുകയാണ്. പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിന് അടിയന്തിരമായി ടാങ്ക് സ്ഥാപിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.


