'ഉയരെ' പുരസ്കാരം വിതരണം ചെയ്തു
മൂവാറ്റുപുഴ: പരിമിതികളെ അതിജീവിച്ച് മുന്നേറുന്ന ഓരോ കുട്ടിയുടെയും വിജയത്തെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ‘ഉയരെ’ മികച്ച മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദീന്‍ പറഞ്ഞു. ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിക്കുന്ന മൂവാറ്റുപുഴ നഗരസഭ ബഡ്സ് സ്കൂളിലെ വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും ആദരിക്കുന്ന ചടങ്ങില്‍ ‘ഉയരെ’ വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു.
നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നഗരസഭ ബഡ്സ് സ്കൂളിലെ വിദ്യാര്‍ത്ഥികളെ ചാണ്ടി ഉമ്മന്‍ എംഎല്‍എ ആദരിച്ചു. സ്കൂളിന് ‘ഇന്ദിരാ സ്പര്‍ശം’ എന്ന ഔദ്യോഗിക നാമവും പ്രഖ്യാപിച്ചു. ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്നാടന് എംഎല്‍എ, വൈസ് ചെയര്മാന് പി.എം. അബ്ദുള്‍ സലാം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഷഹന മാഹിന്‍, അസം ബീഗം, രജിത പി, പി.പി. എല്‍ദോസ്, കൗണ്‍സിലര്‍മാരായ കിഷോര്‍, മനോജ് ജി. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

