അടൂരിലെ കോൺഗ്രസ് പൊതുയോഗ വേദിയിൽ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കെ സി വേണുഗോപാൽ,രമേശ് ചെന്നിത്തല, അടൂർ പ്രകാശ് അടൂർ,ചെങ്ങന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥികളും വേദിയിൽ സന്നിഹിതരായിരുന്നു. മരിച്ച കോൺഗ്രസ്സ് നേതാവ് എം ജി കണ്ണന്റെ ഭാര്യയെയും മക്കളെയും രാഹുൽ ഗാന്ധി ചേർത്ത് പിടിച്ചു.
കൊടും ചൂടിലും എന്നെ കാണാൻ വന്ന പ്രവർത്തകരോട് അദ്ദേഹം നന്ദി അറിയിച്ചു. ബിജെപി പിന്തുണയോടെ പ്രവർത്തിക്കുന്ന ഇടതു മുന്നണിയോടാണ് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പോരാട്ടമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഒരു ഭാഗത്തു യുഡിഎഫും മറു ഭാഗത്തു LDF ഉം ബിജെപിയും. കേരളത്തിലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ അദൃശ്യകരമുണ്ട്. ബിജെപി കേരളത്തിൽ യു ഡി എഫ് വരാൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
കാരണം അവരെ വെല്ലു വിളിക്കുന്നത് കോൺഗ്രസാണ്. ദേശീയ തലത്തിൽ LDF ന് ബിജെപിയെ വെല്ലുവിളിക്കാൻ കഴിയില്ലെന്ന് അവർക്കറിയാം. എന്താണ് തെളിവെന്നു നിങ്ങൾ ചോദിച്ചേക്കാം. അടിസ്ഥാനപരമായ തെളിവ് ബിജെപിയെ വെല്ലുവിളിക്കുന്നവരെ അവർ ആക്രമിക്കാറുണ്ട്. എനിക്കെതിരെ 36 കേസുകൾ ഉണ്ട്. മണിക്കൂറുകൾ ചോദ്യം ചെയ്തു


