പെരുമ്പാവൂര്‍: ജില്ലയുടെ ടൂറിസം ഭൂപടത്തിലിടം പിടിക്കാന്‍ നെടുമ്പാറ ചിറയൊരുങ്ങുന്നു. കൂവപ്പടി പഞ്ചായത്ത് ഏഴാം വാര്‍ഡിലെ പുരാതനമായ നെടുമ്പാറ ചിറയാണ് സഞ്ചാരികളെ മാടി വിളിക്കുന്നത്. കോടനാട് അഭയാരണ്യം ആനക്കളരിയുടെ വിളിപ്പാടകലെ മാത്രമാണ് മുന്നേക്കറോളം വരുന്ന ചിറ സ്ഥിതി ചെയ്യുന്നത്. കടുത്ത വേനലിലും സമൃദ്ധ്മായ വെള്ളമാണ് ഇവിടുത്തെ പ്രത്യേകത. ചിറയിലെ ടൂറിസം സാധ്യതകള്‍ മനസിലാക്കിയതിനെ തുടര്‍ന്ന് 2015 ല്‍ അന്നത്തെ ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് ഭരണ സമിതികളുടെ ഇടപെടലിനൊടുവില്‍ ഡി.റ്റി.പി.സി ഒരു കോടി രുപയുടെ പദ്ധതി തയ്യാറാക്കുകയും ആദ്യ ഘട്ടമായി 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ഈ തുക ഉപയോഗിച്ച് ചിറയുടെ ഒരു വശത്ത് നടപ്പാത നിര്‍മ്മിക്കുകയും വശങ്ങള് കെട്ടുകയും ചെയ്തു. കൂടാതെ പെഡല്‍ ബോട്ടിങ്ങ്, കുട്ടികളുടെ പാര്‍ക്ക് എന്നിവയും ആരംഭിച്ചു. ചിറയില്‍ ടൂറിസം പദ്ധതി ആരംഭിച്ചതോടെ പ്രദേശം സജീവമായി. പ്രദേശവാസികളും അല്ലാത്തവരുമായ നിരവധി പേരാണ് ഇങ്ങോട്ടേക്കത്തുന്നത്. ഇതിനെ തുടര്‍ന്നാണ് ചിറയുടെ നവീകരണത്തിനായി രണ്ടാം ഘട്ടത്തില്‍ 50 ലക്ഷം കൂടി ടൂറിസം വകുപ്പ് അനുവദിച്ചത്.
ടൂറിസം പദ്ധതി രണ്ടാം ഘട്ട വികസന പ്രവര്‍ത്തനത്തിന്റെ ഉത്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി നിര്‍വ്വഹിച്ചു. ടെല്‍ക്ക് ചെയര്മാന് എന്‍.സി.മോഹനന് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോള്‍ തങ്കപ്പന് ,ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി.വര്‍ഗീസ് ,മെമ്പര്‍ എം.പി.പ്രകാശ് ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.ശിവന് ,സിന്ധു അരവിന്ദ് , ബിനു മാതം പറമ്പില്‍ , ആന്റു പോള്‍ , വിപിന്‍ കോട്ടേക്കുടി , ഒ.ഡി. അനില്‍ ,പി.പി.എല്‍ദോ , എം.ഡി. ബാബു , ബിനോയ് അരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ചിറയുടെ വശങ്ങള് ബലപ്പെടുത്താനും നടപ്പാത പൂര്‍ത്തീകരിക്കാനും ഓഫീസ് നിര്‍മ്മാണത്തിനുമാണ് ഇപ്പോള്‍ 50 ലക്ഷം രൂപ അനുവദിച്ചിട്ടുള്ള തുക വിനിയോഗിക്കുന്നത്. കൂടാതെ ചിറയിലെ ടൂറിസം പദ്ധതിയുടെ മേല്‍നോട്ടവും നടത്തിപ്പും ആലാട്ടുചിറ വനം സംരക്ഷണ സമിതിയ്ക്കാണ് വനം വകുപ്പ് നല്‍കിയിരിക്കുന്നത്. ഇത് വഴി നിരവധി പ്രദേശവാസികള്‍ക്ക് തൊഴില്‍ സാധ്യതയും തുറന്നിട്ടുണ്ട്. ജില്ലയിലെ മനോഹരമായി നിര്‍മ്മിച്ച ചിറയാണിത്. പെരുമ്പാവൂര്‍ നിന്നും കൂവപ്പടി – കോടനാട് വഴി 15 കി.മീ സഞ്ചരിച്ചാല്‍ മനോഹരമായ നെടുമ്പാറ ചിറയിലെത്താം. രാജഭരണ കാലത്തേതെന്ന് കരുതപ്പെടുന്ന ശേഷിപ്പുകളും പുരാതനമായ ഈ ചിറയുടെ ചെങ്കല്‍ കെട്ടുകളിലുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അഭയാരണ്യത്തിലേക്കെത്തുന്ന സഞ്ചാരികള്‍ ഇടത്താവളമെന്ന നിലയിലും ഇവിടെ എത്തുന്നുണ്ട്.കൂടാാതെ പ്രഭാത സവാരിക്കായും നിരവധി പേരെത്തുന്നുണ്ട്. ഇവിടെയെത്തുന്നവര്‍ക്കായി കുടിവെള്ളവും ബാത്ത് റൂം സൗകര്യവും ഇല്ലെന്നതാണ് പ്രധാന പരാതി. ഒപ്പം കൂടാതെ കുടുതല്‍ ജല വിനോദോപകരണങ്ങളും എത്തിക്കണമെന്ന ആവശ്യവുമുണ്ട്. ഇക്കാര്യങ്ങള്‍ക്കായി ഇടപെടല്‍ നടത്തുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം എം.പി.പ്രകാശ് പറഞ്ഞു.


