അങ്കമാലി : മൂക്കന്നൂർ കൂട്ടക്കൊലക്കേസിൽ പ്രതി ബാബുവിന് വധശിക്ഷ. സ്വത്തുതർക്കത്തെ തുടർന്ന് പ്രതിയുടെ സഹോദരൻ ശിവൻ, ഇയാളുടെ ഭാര്യ വൽസല , മകൾ സ്മിത എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊലപാതകം, കൊലപാതക ശ്രമം, ആയുധമുപയോഗിച്ചുള്ള ആക്രമണം അടക്കം പ്രതിക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങൾ തെളിഞ്ഞുവെന്ന് കോടതി കണ്ടെത്തിയിരുന്നു. അതിക്രൂരമായി ഒന്നിനുപിറകേ മറ്റൊന്ന് എന്ന രീതിയിലാണ് പ്രതി കൊലപാതകങ്ങൾ നടത്തിയതെന്നും വൈരാഗ്യബുദ്ധി സൂക്ഷിക്കുന്ന പ്രതിക്ക് മാനസാന്തര സാധ്യത ഇല്ലായെന്നും പ്രോസിക്യൂഷൻ വാദിച്ചു.


