തിരുവനന്തപുരം: എക്സാലോജിക്കില്‍ അന്വേഷണം നടക്കട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പിണറായി വിജയന്റെ മകളെന്ന നിലയിലാണ് അന്വേഷണം.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണിത്. പാര്‍ട്ടിക്കൊന്നും ഭയക്കാനില്ലെന്നും എന്തുവേണമെങ്കിലും അന്വേഷിക്കട്ടെയെന്നും ഗോവിന്ദൻ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ നിലപാട് സ്വീകരിക്കുകയാണ്. ഇതില്‍ കോണ്‍ഗ്രസിന്റെ നിലപാട് പരിശോധിച്ചാല്‍ അവസരപരമായാണ്. കോണ്‍ഗ്രസിനു എതിരെ ഇഡി വരുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് പറയും.

