മൂവാറ്റുപുഴ: വൈന്‍ ഇന്റര്‍നാഷണല്‍ ക്ലബ്ബിന്റെ ഇന്ത്യ ഏരിയ പ്രസിഡന്റും, അന്തര്‍ദേശീയ കൗണ്‍സില്‍ അംഗവുമായിരുന്ന പി വിജയകുമാറിന്റെ നാലാമത് അനുസ്മരണ പരിപാടി പി. വിജയകുമാര്‍ മെമ്മോറിയല്‍ വൈസ്മെന്‍ ഹാളില്‍ മുന്‍ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ അംഗം അഡ്വക്കേറ്റ് ജോസ് വളോത്തില് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് കെ. എസ് സുരേഷ് അധ്യക്ഷനായിരുന്നു, മിഡ്വെസ്റ്റ് ഇന്ത്യ റീജിയണല്‍ ഡയറക്ടര്‍ സുനില്‍ ജോണ്‍, ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രൊഫസര്‍ ഹേമ വിജയന്, റീജണല്‍ സെക്രട്ടറി ഡോക്ടര്‍ ജേക്കബ് എബ്രഹാം, മുന്‍ എല്‍.ആര്.ഡി. ബേബി മാത്യു , പ്രീതി സുരേഷ് , ഡോ. മിനി സുനില്‍, എസ്. കൃഷ്ണമൂര്‍ത്തി, എ.ആര് ബാലചന്ദ്രന്, ആന്റണി രാജന്, ജോര്‍ജ് വെട്ടിക്കുഴി, റോഹന്‍ സുനില്‍, ദിയ വിജയന് തുടങ്ങിയവര്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചു.