കാക്കനാട്: യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയില്‍ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് തിരുവണ്ണൂര്‍ ഗീത നിവാസില്‍ വിനു കെ. സനിലാണ് (30) തൃക്കാക്കര പോലീസിന്റെ പിടിയിലായത്. കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
ദൃശ്യങ്ങള്‍ ചിത്രീകരിച്ച ക്യാമറയും അശ്ലീല സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുന്നതിനായി ഉപയോഗിച്ച ലാപ്ടോപ്പും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.