കൊച്ചി: പൊലിസിനുനേരെ അക്രമം നടത്തിയ സിനിമാ പ്രവര്‍ത്തകര്‍ പിടിയില്‍. തൃശ്ശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുല്‍ രാജ് എന്നിവരാണ് പിടിയിലായത്. എറണാകുളം നോര്‍ത്ത് പാലത്തിനടിയില്‍ പരിശോധനക്കെത്തിയ സിഐക്കും സംഘത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്.
യുവനടനും എഡിറ്ററുമാണ് അറസ്റ്റിലായ പ്രതികള്‍. സംഭവത്തില്‍ മൂന്ന് പേര് രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ബൈക്കിന്റെ കീച്ചെയിന് രൂപത്തിലുള്ള കത്തി പ്രതികളുടെ കയ്യില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. സംഭവത്തെ തുടര്‍ന്ന് നാല് ബൈക്കുകള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.