മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത്അഴിമതിയും കെടുകാര്യസ്ഥതയുമെന്ന് ആരോപിച്ച് എല്‍ഡിഎഫ് പായിപ്ര പഞ്ചായത്ത് കമ്മിറ്റി പ്രചാരണ ജാഥ നടത്തി. പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് 14ന് നടക്കുന്ന ബഹുജന മാര്‍ച്ചിനും ഉപരോധത്തിനും മുന്നോടിയായാണ്ജാഥ സംഘടിപ്പിച്ചത്.ആര് സുകുമാരന്‍ ക്യാപ്റ്റനും ഇ ബി ജലാല്‍, പി വി ജോയി വൈസ് ക്യാപ്റ്റന്‍ മാത്യൂ വി എസ് മുരളി മാനേജരുമായ ജാഥ പെരുമറ്റത്ത് നിന്ന് തുടങ്ങി.
സിപിഎം ഏരിയാകമ്മിറ്റി അംഗം സജി ജോര്‍ജ് ജാഥ ക്യാപ്റ്റന്‍ ആര് സുകുമാരന്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ ഇ എം ഷാജി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം എ റിയാസ് ഖാന്, ഒ കെ.മുഹമ്മദ് പഞ്ചായത്ത് മെമ്പര്‍മാരായ സക്കീര്‍ ഹുസൈന്, ടി എം ജലാലുദ്ധീന്‍, നേതാക്കളായ കെ എന്‍ ജയപ്രകാശ്, ഇ ബി ജലാല്‍, പി വി ജോയി, വി എസ് മുരളി എന്നിവര്‍ സംസാരിച്ചു.
ആട്ടായം, മുളവൂര്‍ ചിററപ്പടി, പൊന്നിരിക്കപ്പറമ്പ് , റേഷന്‍കടപ്പടി, തട്ടുപറമ്പ്, പള്ളിപ്പടി, മുടവൂര്‍ പള്ളിത്താഴം, തൃക്കളത്തൂര്‍ കാവുംപടി, പള്ളിച്ചിറങ്ങര, പായിപ്രക്കവല, മാനാറി മില്ലുംപടി, എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകിട്ട് പായിപ്ര സ്കൂള്‍ പടിയില്‍ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ വി എച്ച് ഷഫീഖ്, നസീമ സുനില്‍, ബാബു ബേബി, അജാസ് എള്ളുമല, ടി എം ഷബീര്‍, കെ ഇ ഷിഹാബ്, ഷാജിദ മുഹമ്മദാലി, എം എ നൗഷാദ്, എ ടി സുരേന്ദ്രന്, ബെസ്സി എല്‍ദോ, ദീപ റോയി, ജയശ്രീ ശ്രീധരന്, റജീന ഷിഹാജ്, എന്നിവര്‍ സംസാരിച്ചു.
സമാപന സമ്മേളനം എല്‍ദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. 14 ന് രാവിലെ 10ന് നടക്കുന്ന ബഹുജന മാര്‍ച്ചും പഞ്ചായത്ത് ഓഫീസ് ഉപരോധവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ആര് മുരളീധരന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് പായിപ്ര കവലയില്‍ പ്രകടനവും പൊതുസമ്മേളനവും ചേരും. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ ഉദ്ഘാടനം ചെയ്യും


