തിരുവനന്തപുരം: ജനങ്ങളുടെ കമ്മീഷന് അടിക്കുന്ന പണിയാണ് യുവജന കമ്മീഷന്റേത്. അണ്‍പാര്‍ലമെന്ററിയായ കാര്യങ്ങളാണ് ചിന്താ ജെറോം ചെയ്യുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ചൂല് മൂത്രത്തില്‍ മുക്കി അവളെ അടിക്കണമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
20000 രൂപ വാടകയ്ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ കഴിയുകയാണ്. ജനങ്ങളുടെ കമ്മീഷന് അടിക്കുന്ന പണിയാണ് യുവജന കമ്മീഷന്റെത്. അണ്‍പാര്‍ലമെന്ററി ആയിട്ടുളള കാര്യങ്ങളാണ് ചിന്താ ജൊറോ ചെയ്യുന്നത്. കോപ്പി അടിക്കുക അതുവഴി ഡോക്ടറേറ്റ് നേടുക, എന്നിട്ട് ലജ്ജയില്ലാതെ അവിടെ കടിച്ചു തൂങ്ങുക.
ഉത്തരവാദിത്ത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ജനങ്ങോട് ബഹുമാനവും ആദരവും കാണിച്ചില്ലെങ്കില്‍ അവര്‍ പ്രതികരിക്കും. അത്തരത്തില്‍ ഒരു സാധാരണ ജനത്തിന്റെ പ്രതികരണമാണ് താന്‍ നടത്തിയതെന്നും സുരേന്ദ്രന് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശനം
മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും കെ സുരേന്ദ്രന് വിമര്‍ശിച്ചു. പശുക്കള്‍ പാലെങ്കിലും തരുന്നുണ്ട്. പശു കാരണം കൃഷി നന്നാവുന്നുമുണ്ട്. എന്നാല്‍ പശുവിനെക്കൊണ്ട് ഉണ്ടാകുന്ന പ്രയോജനം പോലും പിണറായി സര്‍ക്കാരിനെ കൊണ്ട് ജനങ്ങള്‍ക്ക് ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.