ഗുജറാത്തില്‍ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്. 93 നിയമസഭാ മണ്ഡലങ്ങളാണ് ഇന്ന് ബൂത്തില്‍ എത്തുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെടുപ്പ് തുടങ്ങും. അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗര്‍ തുടങ്ങിയ 14 ജില്ലകളിലെ 2.54 കോടി വോട്ടര്‍മാരാണ് ഇന്ന് വിധി എഴുതുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ് റാണിപിലെ നിഷാന്‍ ഹൈസ്കൂളിലെ പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തും.
നഗരമണ്ഡലങ്ങളിലെ ബിജെപി വോട്ടുകളില്‍ എഎപി വിള്ളലുണ്ടാക്കുമോയെന്നാണ് പ്രധാനചോദ്യം. ബിജെപിക്കെതിരെയുള്ള ഭരണവിരുദ്ധ വികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കുകയാണ് എഎപി, കോണ്‍ഗ്രസ് പാര്‍ടികളുടെ ലക്ഷ്യം. ഗ്രാമമേഖലകളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയ പിന്തുണ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 89 മണ്ഡലത്തില്‍ 63.3 ശതമാനം മാത്രമായിരുന്നു ഒന്നാംഘട്ടത്തില്‍ പോളിങ്.
93 മണ്ഡലങ്ങളിലായി 833 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 2017ല്‍ 93 സീറ്റുകളില്‍ ബി.ജെ.പി 51ഉം കോണ്‍ഗ്രസ് 39 ഉം സ്വതന്ത്രര്‍ മൂന്ന് സീറ്റുകളുമാണ് നേടിയത്. മധ്യ ഗുജറാത്തില്‍ 22ഉം വടക്കന്‍ ഗുജറാത്തില്‍ 17ഉം സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്.
സൗരാഷ്ട്ര, കച്ച്, ദക്ഷിണ ഗുജറാത്ത് മേഖലകളിലായി 89 സീറ്റുകളിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്നിന് നടന്നു. ഗുജറാത്ത് നിയമസഭയില്‍ 182 സീറ്റുകളിലാണുള്ളത്.