കോട്ടയത്ത് ബസിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മറിയപ്പള്ളി മുട്ടം ഭാഗത്ത് അത്തിക്കളത്തില്‍ വീട്ടില്‍ ജോസഫ് മകന് ബിജി എന്ന് വിളിക്കുന്ന വര്‍ഗീസ് എജെ (52) ആണ് പിടിയിലായത്. പോക്സോ നിയമപ്രകാരം കോട്ടയം വെസ്റ്റ് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോട്ടയം ചങ്ങനാശേരി റൂട്ടില്‍ സര്‍വീസ് നടത്തിവരുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് വര്‍ഗീസ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.


