CMRL-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന് എതിരായ വിജിലൻസ് അന്വേഷണം ഒരാഴ്ചയിലേക്ക് സുപ്രീംകോടതി തടഞ്ഞ വിധിയിൽ, സുപ്രിംകോടതി പറഞ്ഞത് നിയമത്തിന്റെ സാങ്കേതികതത്വം ആണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. എത്ര ഉന്നതൻ ആയാലും അന്വേഷണം നേരിടണം എന്ന് കോടതി പറഞ്ഞത് പിണറായി വിജയനെ ഉദ്ദേശിച്ചാണ്. കേസിൽ സർക്കാരിന് തിരിച്ചടിയില്ലെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.
സുപ്രീംകോടതി വിധിയിൽ സർക്കാരിനല്ല തിരിച്ചടി. കോടതിയുടെ തീരുമാനത്തിൽ മാത്രമാണ് സുപ്രീംകോടതി ഇപ്പോൾ ഇടപ്പെട്ടിരിക്കുന്നത്. ആദ്യം തന്നെ എഫ്ഐആർ ഇടാമായിരുന്നില്ലേ എന്നുള്ളത് ചർച്ച ചെയ്യേണ്ടതാണ് മാത്യു കുഴൽനാടൻ വ്യക്തമാക്കി.
അതേസമയം, പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേയ്ക്കാണ് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ഹർജി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു. കേസിൽ പ്രാഥമിക അന്വേഷണം നടത്തണമായിരുന്നെന്ന് സുപ്രധാന നിരീക്ഷണവും കോടതി നടത്തി. അതിവേഗം FIR രജിസ്റ്റർ ചെയ്തതിൽ സംസ്ഥാന സർക്കാരിനെ സുപ്രീംകോടതി പരിഹസിച്ചു, FIR രജിസ്റ്റര്‍ ചെയ്യും മുമ്പ് ആരോപണവിധേയരുടെ ഭാഗം കേള്‍ക്കേണ്ടെന്ന ED യുടെ വാദം കോടതി തള്ളി. അതിവേഗം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെ പരിഹസിച്ച് സുപ്രീം കോടതി ഒറ്റ ദിവസം കൊണ്ട് FIR രജിസ്റ്റർ ചെയ്തെന്നുമാണ് സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം.

