മൂവാറ്റുപുഴഃ കലാ- കായിക രംഗത്തെ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ സഹായത്തോടെ മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച കേരളോത്സവം നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന് ജോസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഉപ സമിതി അധ്യക്ഷന്മാരായ സിനി ബിജു, പി.എം. അബ്ദുള്‍ സലാം, നിസ അഷറഫ് കൗണ്‍സിലര്‍മാരായ കെ.ജി. അനില്‍ കുമാര്‍, പി.വി. രാധാകൃഷ്ണന്, വി.എ. ജാഫര്‍ സാദിഖ്, ജോളി മണ്ണൂര്‍, ജോയിസ് മേരി ആന്റണി, നജില ഷാജി, അമല്‍ ബാബു, പി.എം. സലിം, കെ. രാജന് ബാബു, പി.എ. സുബൈര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
യുവജന ക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ലബ്ബുകളും വാര്‍ഡ് കലാകായിക സമിതികള്‍ നാമനിര്‍ദ്ദേശം ചെയ്ത അംഗങ്ങളും സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളും യുവ ജനങ്ങളും രണ്ട് ദിവസമായി നടന്ന കലാ കായീക മത്സരത്തില്‍ പങ്കെടുത്തു. ഫുട്ബോള്‍ മത്സരത്തില്‍ ഫാന്ജാസ് മൂവാറ്റുപുഴയും, വടംവലിയില്‍ ബ്രദേഴ്സ് കുര്യന്മലയും, ക്രിക്കറ്റ് മത്സരത്തില്‍ മിഡ്ലാന്റ് മുവാറ്റുപുഴയും പഞ്ചഗുസ്തി മത്സരത്തില്‍ അരുണ്‍ ടിഎസ്, നൂറ് മീറ്റര്‍ ഓട്ടത്തിലൂം ലോംഗ് ജംപിലും ഡാനി തങ്കച്ചനും ജില്ലാ മത്സരത്തില്‍ പങ്കെടുക്കുവാന്‍ യോഗ്യത നേടി.


