വീണ്ടും വിവാദ പരാമര്‍ശവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. നെഹ്റുവിനെതിരായ കെ സുധാകരന്റെ പരാമര്‍ശമാണ് വിവാദത്തിലായത്. വര്‍ഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാന്‍ ജവാഹര്‍ലാല്‍ നെഹ്റു തയ്യാറായി. ആര്‍എസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജിയെ ആദ്യ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. കണ്ണൂരില്‍ ഡിസിസി സംഘടിപ്പിച്ച നവോഥാന സദസില്‍ വച്ചായിരുന്നു വിവാദ പരാമര്‍ശം.
‘പ്രതിപക്ഷത്തെ ബഹുമാനിച്ച്, പ്രതിപക്ഷത്തെ ആദരിച്ച് ഇന്ത്യന്‍ ഭരണഘടനയിലും ഭരണപരിഷ്കാരങ്ങളിലും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ച ഉയര്‍ന്ന ജനാധിപത്യ ബോധമുള്ള നേതാവാണ് ജവഹര്‍ലാല്‍ നെഹ്റു. വര്‍ഗീയ ഫാസിസ്റ്റുകളോട് പോലും സന്ധി ചെയ്യാന്‍ കാണിച്ച മനസിനുടമയാണ് അദ്ദേഹം. ആര് എസ് എസ് നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജിയെ സ്വന്തം ക്യാബിനറ്റില്‍ മന്ത്രിയാക്കാന്‍ അദ്ദേഹം കാണിച്ച മനസ്. പ്രതിപക്ഷമില്ലാതിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് എ കെ ഗോപാലനെ പ്രതിപക്ഷ നേതാവിന്റെ പദവി കൊടുത്ത നേതാവ്. ഭരണഘടന തയ്യാറാക്കാന്‍ ഡോ. അംബേദ്കറിനെ ഏല്പിച്ച് സ്വന്തം മന്ത്രിസഭയില്‍ നിയമ മന്ത്രിയാക്കി,’ ഇത്തരത്തില്‍ ജനാധിപത്യ ബോധം, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തി കാട്ടിയ നേതാവായിരുന്നു നെഹ്റുവെന്നും കെ സുധാകരന് പ്രസംഗിച്ചു.
നെഹ്റുവിന്റെ ആദ്യ മന്ത്രിസഭയില്‍ അദ്ദേഹം ആര്‍എസ്എസ് നേതാക്കള്‍ക്ക് പ്രാധാന്യം കൊടുത്തു. ആര്‍എസ്എസുകാരനല്ലാത്ത അംബേദ്കറിനും പ്രാധാന്യം കൊടുത്തു. പ്രതിപക്ഷ നിരയില്‍ പ്രതിപക്ഷ നേതൃസ്ഥാനമെന്ന പദവി ഭണഘടനാപരമായി നല്കാന് കഴിയുകയില്ലെങ്കിലും സിപിഐഎം നേതാവായ എ കെ ജിക്ക് അത് നല്കി എന്നിങ്ങനെയാണ് സുധാകരന് പറഞ്ഞത്.
പക്ഷെ അതിനിടയില്‍ അനവസരത്തില്‍ അനുചിതമായ പരാമര്‍ശങ്ങള്‍ കയറിക്കൂടി. ആര്‍എസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജിയെ ആദ്യ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. അദ്ദേഹം ആര്‍എസ്എസുകാരനായിരുന്നു. നെഹ്റുവിന്റെ ഉന്നതമായ ജനാധിപത്യ ബോധമായിരുന്നു. വര്‍ഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാന്‍ ജവാഹര്‍ലാല്‍ നെഹ്റു തയ്യാറായി തുടങ്ങിയ പരാമര്‍ശങ്ങളാണ് വിവാദമായത്.


