ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാട് സ്വാഗതം ചെയ്യുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. അത് ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി കൊടുക്കേണ്ടത് ആഭ്യന്തര വകുപ്പിന്റെ കൂടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാണ്. നിയമ വിരുദ്ധമായ ബില്‍ ഒപ്പ് വെക്കരുത് എന്ന് തന്നെയാണ് തങ്ങളുടെ നിലപാട് എന്നും വിഡി സതീശന് പറഞ്ഞു.
അതേസമയം സര്‍ക്കാരും ഗവര്‍ണറും നാടകം കളിക്കുകയാണെന്ന് വി.ഡി സതീശന് വിമര്‍ശിച്ചു. കണ്ണൂര്‍ വി.സി നിയമനത്തില്‍ ഗവര്‍ണര്‍ തെറ്റ് ഏറ്റുപറഞ്ഞിരിക്കുന്നുവെന്നും പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ ശരിയെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും വി.ഡി സതീശന് പറഞ്ഞു.
‘വെറും നാടകമാണ് സര്‍ക്കാരും ഗവര്‍ണറും കളിക്കുന്നത്. ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നത് തന്നെ പ്രതിപക്ഷമാണ്. കണ്ണൂര്‍ വിസി നിയമനത്തില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസവകുപ്പും ക്രമവിരുദ്ധമായി ഇടപെട്ട് ഗവര്‍ണര്‍ നിയമവിരുദ്ധമായും ക്രമരഹിതമായും പുനര്‍നിയമനം നടത്തി എന്നത് പ്രതിപക്ഷമാണ് ആദ്യമായി പറഞ്ഞത്.
ഇപ്പോഴിതാ ഗവര്‍ണര്‍ തെറ്റു ഏറ്റു പറഞ്ഞിരിക്കുകയാണ്. ഇടനിലക്കാര്‍ വഴി ഗവര്‍ണറെ അനുനയിപ്പിക്കലാണ് മുഖ്യമന്ത്രി പതിവായി ചെയ്യുന്നത്. സെറ്റില്‍മെന്റുണ്ടാക്കി മുഖ്യമന്ത്രി ഗവര്‍ണറെ സ്വാധീനിക്കാന്‍ പോയത് കേരള ചരിത്രത്തില്‍ തന്നെ ആദ്യമാണ്. ലോകായുക്ത, സര്‍വകലാശാല ബില്ലുകളില്‍ ഒപ്പുവെക്കില്ലെന്ന ഗവര്‍ണറുടെ നിലപാട് സ്വാഗതം ചെയ്യുന്നതായും അദേഹം പറഞ്ഞു.
കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ എന്താണ് ഗവര്‍ണര്‍ പറയുന്നതെന്ന് വ്യക്തമല്ല. അത് ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി കൊടുക്കേണ്ടത് ആഭ്യന്തര വകുപ്പിന്റെ കൂടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാണ്. പ്രതിപക്ഷം അല്ല അതിന് മറുപടി പറയേണ്ടത്. അതിന് മുഖ്യമന്ത്രി മറുപടി പറയട്ടെ.
ഒരു കാര്യം ഗവര്‍ണര്‍ പറഞ്ഞതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ലോകായുക്ത ബില്ലും സര്‍വ്വകലാശാല ബില്ലും അദ്ദേഹം ഒപ്പിടില്ല എന്ന് പറഞ്ഞു. ഗവര്‍ണര്‍ ഇപ്പോള്‍ തെറ്റ് തിരുത്തുന്നതില്‍ ഞങ്ങള്‍ സ്വാഗതം ചെയ്യുകയാണ്. ലോകായുക്ത ഓര്‍ഡിനന്‍സ് വന്നപ്പോള്‍ നേരിട്ട് യുഡിഎഫ് പ്രതിനിധി സംഘം പോയി അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചതാണ്. ഇത് നിയമവിരുദ്ധമാണ്. അന്ന് ഓര്‍ഡിനന്‍സില്‍ അവര്‍ ഒപ്പുവെച്ചു. അന്ന് ഇവര്‍ ഒന്നു ചേര്‍ന്നു. ഇപ്പൊ ബില്‍ ഒപ്പുവെക്കില്ല എന്നുള്ള നിലപാടെടുത്തിരിക്കുന്നു.
നിയമവിരുദ്ധമായ ബില്‍ ഒപ്പ് വെക്കരുത് എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. അതുപോലെ സര്‍വ്വകലാശാല ബില്ലും സ്വയംഭരണ അധികാരത്തെ ഇല്ലാതാക്കി സര്‍വ്വകലാശാലയെ സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്മെന്റ് ആക്കി തരംതാഴ്ത്തുന്നു.
ഇഷ്ടക്കാരെ സിപിഐഎമിന് ഇഷ്ടക്കാരായ ആളുകളെ വൈസ് നിയമിക്കാനും അതുവഴി നിയമനം ബന്ധുനിയമനം നടത്താനും വേണ്ടിയിട്ടാണ് ഈ സര്‍വ്വകലാശാല ഭേദഗതി ബില്ല് വന്നിരിക്കുന്നത്. രണ്ട് ബില്ലിലും അദ്ദേഹം ഒപ്പ് വെക്കില്ല എന്നുള്ള തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് വിി സതീഷന് പറഞ്ഞു.
ആരിഫ് മുഹമ്മദ് ഖാന് എന്നുള്ള സംസ്ഥാന ഗവര്‍ണറുടെ രാഷ്ട്രീയം അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം ആര്‍എസ്എസിന്റെ ഒക്കെ നിയന്ത്രണത്തിലുള്ള ഒരാളാണ്. പക്ഷേ അദ്ദേഹം ഇരിക്കുന്ന ഗവര്‍ണര്‍ സ്ഥാനത്തിന് അത് യോജിച്ചതാണോ? ഒരു ആര്‍എസ്എസ് മേധാവിയെ അദ്ദേഹം സ്ഥലത്ത് ചെന്ന് കണ്ടത് ഇപ്പൊ പ്രോട്ടോകോളിനെ കുറിച്ചൊക്കെ ആണല്ലോ അദ്ദേഹം സംസാരിക്കുന്നത്.
ഗവര്‍ണറുടെ അത്രയും പ്രിവിലേജുള്ള ഒരാള്‍ ആര്‍എസ്എസിന്റെ ചീഫിനെ വീട്ടില്‍ പോയി കാണുന്നത് അദ്ദേഹം ഇരിക്കുന്ന സാധനത്തിന് യോജിച്ചതാണോ? അല്ല. ആദ്യം മുതലേ ഞങ്ങള്‍ ഗവര്‍ണര്‍ തെറ്റ് ചെയ്താല്‍ ഗവര്‍ണറെ ചോദ്യം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ തെറ്റ് ചെയ്താല്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യും. ഞങ്ങള്‍ വിഷയാധിഷ്ഠിതമായി മാത്രമാണ് ഈ വിഷയത്തോട് പ്രതികരിച്ചിട്ടുള്ളത്. ഇപ്പോഴും അത് തന്നെ.
ഇതിനുമുമ്പും ഗവര്‍ണര്‍ ഇതുപോലത്തെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടല്ലോ. അന്ന് ഏത് ഇടനിലക്കാരുടെ സഹായത്തോടുകൂടിയാണ് മുഖ്യമന്ത്രി പോയി കണ്ടതെന്നും വിഡി സതീഷന് പറഞ്ഞു.


