നിയമസഭാ കയ്യാങ്കളി കേസിന്റെ വിചാരണ സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി. കേസില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രതികളുടെ ആവശ്യമാണ് കോടതി തളളിയത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുളളവരാണ് കോടതിയെ സമീപിച്ചത്.
കുറ്റപത്രം വായിക്കുന്നത് നീട്ടിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് കേസില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി. സെപ്റ്റംബര്‍ 14ന് പ്രതികള്‍ വിചാരണയ്ക്ക് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജിയില്‍ ഈ മാസം 26 ന് കോടതി വിശദമായ വാദം കേള്‍ക്കും.
മന്ത്രി വി ശിവന്‍കുട്ടിക്ക് പുറമെ മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്, കെ ടി ജലീല്‍, മുന്‍ എംഎല്‍എമാരായ കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവന് എന്നിവരാണ് കേസിലെ പ്രതികള്‍.


