കൊച്ചിയില്‍ കൊലപാതകം. നെട്ടൂരില്‍ യുവാവിനെ അടിച്ച് കൊന്നു. രാത്രി ഒരു മണിയോടെയാണ് സംഭവം. പാലക്കാട് സ്വദേശി അജയാണ് കൊല്ലപ്പെട്ടത്. തലക്കടിച്ച് കൊലപ്പെടുത്തിക്കുകയായിരുന്നു. നെട്ടൂര്‍ മാര്‍ക്കറ്റ് റോഡിലെ കിങ്സ് റെസിഡന്‍സി ഓയോ റൂമിലാണ് സംഭവമുണ്ടായത്.
സംഭവത്തില്‍ പാലക്കാട് സ്വദേശി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുരേഷിന്റെ ഭാര്യയുമായി അജയിനുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അജയ് കുമാര്‍.


