മൂവാറ്റുപുഴ:കോവിഡിനെ തുടര്ന്ന്അടച്ചിടേണ്ടി വന്നമൂവാറ്റുപുഴ നഗരസഭ ഓഫീസില്‍ പ്രവര്‍ത്തിച്ചു വന്ന സതേണ്‍ റെയില്‍വേയുടെ റിസര്‍വേഷന്‍ കൗണ്ടര്വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.വ്യവസായ മന്ത്രി പി. രാജീവ്രാജ്യസഭാംഗമായിരിക്കെഎട്ടുവര്ഷം മുമ്പാണ്കൗണ്ടര് അനുവദിച്ചത്.കിഴക്കന്‍ മേഖലയിലെറെയില്വേ യാത്രക്കാര്‍ക്ക് സൗകര്യപ്രദം ആവുന്ന തരത്തില്‍ മൂവാറ്റുപുഴനഗരസഭ ഫ്രണ്ട് ഓഫീസില്‍ ഇതിനായി പ്രത്യേക സൗകര്യംഒരുക്കുകയും ചെയ്തു.
ഒന്നാം കോവിഡ് കാലത്ത്ഓഫീസുകളും സ്ഥാപനങ്ങളുംഅടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയതോടെറിസര്വേഷന് കൗണ്ടറിനും താഴ് വീഴുകയായിരുന്നു. പിന്നീട്കൗണ്ടര് തുറന്നുപ്രവര്‍ത്തിപ്പിക്കാനും ആയില്ല.ഇതര സംസ്ഥാന തൊഴിലാളികള്അടക്കമുള്ള നിരവധിറെയില്വേ യാത്രക്കാര്‍ക്ക് ഏറെ സൗകര്യ പ്രദമായിരുന്നറിസര്വേഷന് കൗണ്ടര്‍ വീണ്ടും തുറക്കണം എന്നആവശ്യം ശക്തമായിരുന്നു. നഗരസഭ ഇതിനാവശ്യമായ ക്രമീകരണം ഒരുക്കിയെങ്കിലും റെയില്വേയുടെഅനുമതി ലഭിക്കാന്വൈകുകയായിരുന്നു.
ജില്ലയുടെ കിഴക്കന്മേഖലകളില് ഉള്ളവര്ക്ക്റെയില്വേ ടിക്കറ്റ്ലഭിക്കാന്എറണാകുളത്തോ,ആലുവയിലോ,തൃപ്പൂണിത്തുറയിലോ ഉള്ളറെയില്‍വേ സ്റ്റേഷനുകളില്എത്തേണ്ടസ്ഥിതിയായിരുന്നു. ഇതിന് പരിഹാരമായാണ് മൂവാറ്റുപുഴയില്റിസര്വേഷന് കൗണ്ടര്ആരംഭിച്ചത്. സ്ലീപ്പര്‍, എ.സി. കോച്ചുകളില്ഇവിടെ നിന്ന് തത്ക്കാല്സൗകര്യം ലഭിക്കുമെന്നപ്രത്യേകതയുമുണ്ട്.
ഞായറാഴ്ച ഒഴികെ രാവിലെ10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വൈകിട്ട്നാലുവരെയും കൗണ്ടര്‍ പ്രവര്‍ത്തിക്കും.ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ എത്തുന്നവര്തിരിച്ചറിയല് കാര്‍ഡ് കരുതണം.


