സഹോദരിമാര്‍ക്ക് അമ്മയുടേയും കാമുകന്റേയും ക്രൂര മര്‍ദനമെന്ന് പരാതി. പീഡന ശ്രമത്തെ എതിര്‍ത്തതാണ് മര്‍ദനത്തിന് കാരണമെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. മര്‍ദിക്കാനായി കാമുകനൊപ്പം സ്വന്തം അമ്മയും കൂട്ട് നിന്നെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു.
അധ്യാപകരോടും സുഹൃത്തുക്കളോടും വിവരം പറഞ്ഞതിനെ തുടര്‍ന്ന് ക്രൂര മര്‍ദനത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടികള്‍. മൂന്ന് ദിവസത്തോളം ഭക്ഷണം നല്‍കിയില്ലെന്നും പൊലീസിന് പരാതി നല്കി.
ബംഗളൂരുവില്‍ നിന്ന് ആലുവയില്‍ എത്തിച്ച് പെണ്‍കുട്ടികളെ റോഡില്‍ ഇറക്കി വിടുകയായിരുന്നു എന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


