2022 ഏപ്രില്‍ മാസം കണ്ണൂരില്‍ വച്ച് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി സിപിഎം മുനിസിപ്പല്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനം ഒക്ടോബര്‍ 9 ന് പി.എം. അലിയാരുകുഞ്ഞ് നഗറില്‍ (കൊച്ചക്കോന് ഹാള്‍) സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്യും. പി.ആര്. മുരളീധരന്, എം.ആര്. പ്രഭാകരന് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
സമ്മേളനത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് സിപിഐഎം സംഘടിപ്പിച്ചിട്ടുള്ളത്. മലയാള കവിതാലാപനം, ലഹരി വിപത്തിനെതിരെ യുവതയുടെ കടമ എന്ന വിഷയത്തില്‍ മലയാള പ്രസംഗം, മലയാള സിനിമാ ഗാനാലാപനം എന്നിങ്ങനെയാണ് കലാമത്സരങ്ങള്‍.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ മൂവാറ്റുപുഴ നഗരസഭയിലെ 1, 2, 3, 4, 5, 6, 7, 8, 9, 10, 23, 24, 25, 26, 27, 28 വാര്‍ഡുകളില്‍ താമസിക്കുന്നവരായിരിക്കണമെന്ന നിബന്ധനയുണ്ട്.
കരോക്കെ, പിന്നണി ഉപയോഗിക്കുവാന്‍ പാടില്ല എന്ന നിഷ്കര്‍ഷിക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നവര്‍, മത്സരിക്കുന്ന ഇനം ശബ്ദവും ദൃശ്യവും വ്യക്തമാകുന്നവിധം റെക്കോര്‍ഡ് ചെയ്ത് പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം ഒക്ടോബര്‍ 7ന് രാത്രി 8 മണിക്ക് മുന്‍പായി 9846177052, 8113980535 എന്നീ നമ്പറുകളില്‍ വാട്സാപ്പിലൂടെ അയച്ചു നല്‍കണം. സംശയ നിവാരണത്തിന് വിളിക്കേണ്ട നമ്പര്‍ 9846177052.
2021 ഒക്ടോബര്‍ 8 ന് രാത്രി 8 മണിക്ക് ഗൂഗിള്‍ മീറ്റിലൂടെ വെബിനാറും സംഘടിപ്പിച്ചിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ മുതലാളിത്തപാതയും പാപ്പരീകരിക്കപ്പെടുന്ന ഇന്ത്യന്‍ ജനതയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന വെബിനാര്‍ കാര്‍ഷിക സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എന്‍. മോഹനന് ഉദ്ഘാടനം ചെയ്യും.
കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടാണ് ഓണ്‍ലൈനില്‍ അനുബന്ധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകര്‍ പറഞ്ഞു.


