കാബൂള്‍• ഭീകരന് ഒസാമാ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദന് കൊല്ലപ്പെട്ടതായി വൈറ്റ് ഹൗസിന്റെ സ്ഥിരീകരണം. അഫ്ഗാന്-പാക്കിസ്ഥാന് അതിര്‍ത്തിയില്‍ യു.എസ് സൈന്യം നടത്തിയ ഭീകര വിരുദ്ധ വേട്ടയിലാണ് അല്‍-ഖ്വൈദ നേതാവും ഒസാമ ബിന്‍ ലാദന്റെ മകനുമായ ഹംസ കൊല്ലപ്പെട്ടതെന്ന് ട്രംപ് ഭരണകൂടം പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാണ് ഓപ്പറേഷന് നടന്നതെന്ന് വ്യക്തമല്ല. 2018 ലാണ് ഹംസയുടെ അവസാനത്തെ പരസ്യ പ്രസ്താവന അല്‍ ഖ്വൈദയുടെ പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയത്.

