ഇസ്ലാമാബാദ്: സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മുന്‍ പാക് പ്രസിഡന്റ് ആ സിഫ് അലി സര്‍ദാരിയെ റിമാന്‍ഡ് ചെയ്തു. ഇദ്ദേഹം പാകിസ്ഥാന് മുന്‍ പഞ്ചാബ് മന്ത്രിയായിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ആസിഫ് അലി സര്‍ദാരി അറസ്റ്റിലായത്. പതിനഞ്ചംഗ എന്‍എബി സംഘം പോലീസുമൊത്ത് സര്‍ദാരിയുടെ ഇസ്ലാമാബാദിലെ വസതിയിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുകയും രാജ്യത്തിനു പുറത്തേക്ക് കടത്തുകയും ചെയ്തുവെന്നാണ് സര്‍ദാരിക്ക് എതിരേയുള്ള ആരോപണം. സര്‍ദാരിയുടെ സഹോദരി ഫര്യാല് തല്പ്പുരിനെതിരേയും വാറന്റുണ്ടായിരുന്നെങ്കിലും അവരെ അറസ്റ്റു ചെയ്തിട്ടില്ല.


