ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി വിദേശ രാജ്യങ്ങളിലെ യുവതികളോട് സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി നഗ്ന വീഡിയോകളും ഫോട്ടോകളും ശേഖരിക്കുന്ന 21കാരന് പിടിയിൽ. ഡല്‍ഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ വഴി ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ യുവതികളോട് സൗഹൃദമുണ്ടാക്കുകയും പിന്നെ പണത്തിന് പകരം ഇവരുടെ നഗ്ന വീഡിയോകളും ചിത്രങ്ങളും വാങ്ങും. ചിത്രങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു ഇയാളുടെ രീതി.
‘ടോക് ലൈഫ്’ എന്ന ആപ്പുപയോഗിച്ച് സാമ്പത്തികമായി പിന്നിലുളള പെണ്‍കുട്ടികളെയോ വിഷാദ രോഗം ബാധിച്ചവരെയോ ആണ് പ്രതിയായ ജതിന് ഭരദ്വാജ് സ്ഥിരമായി ചൂഷണം ചെയുന്നത്. പതിനഞ്ചിലധികം പേരെ ഇയാള്‍ ഇങ്ങനെ ഭീഷണിപ്പെടുത്തിയിരുന്നതിന് തെളിവ് ലഭിച്ചു. ഒരു ഇന്തോനേഷ്യന്‍ യുവതി നല്കിയ പരാതിയിലാണ് പൊലീസ് ഇയാളെ പിടികൂടിയത്.
ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ പ്രതിയുടെ കോള്‍ റിക്കാഡ് പരിശോധിച്ച് ഇയാളെ പിടികൂടുകയായിരുന്നെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്.സത്യസുന്ദരം അറിയിച്ചു. മറ്റാര്‍ക്കെങ്കിലും ഇയാള്‍ക്കൊപ്പം സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.


