കൊച്ചി: ഐഎസ്എല്‍ ഒമ്പതാം സീസണ് ഇന്ന് തുടക്കമാവും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊച്ചിയില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ മാറ്റുരയ്ക്കലെത്തുന്നത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍ കഴിഞ്ഞ വര്‍ഷം അവസാന നിമിഷം വീണുടഞ്ഞ കിരീട മോഹം ഇത്തവണ സഫലീകരിക്കാനാണ് കേരളക്കരയുടെ സ്വന്തം ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. .രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗ്യാലറികളിലെ ആവേശത്തോടെ ഐഎസ്എല്ലിന് തുടക്കമാവുന്നത്.
ആദ്യ കിരീടം എന്ന സ്വപ്നവുമായി ഇത്തവണ കളത്തില്‍ ഇറങ്ങുമ്പോളും എല്ലാ പ്രതീക്ഷകളും പരിശീലകനായ ഇവാന് വുകമനോവിച്ചിലാണ്. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയും ലെസ്കോവിച്ചും സഹല്‍ അബ്ദു സമദുമുള്പ്പെടെ കഴിഞ്ഞ സീസണില്‍ മഞ്ഞകുപ്പായം അണിഞ്ഞ 16 പേരും ഇത്തവണയും ടീമിലുണ്ട്. ബ്ലാസ്റ്റേഴ്സ് വിട്ട വസ്ക്വേസ്, പെരേര ഡിയാസ് സഖ്യത്തിന് പകരം അപസ്ത്തലോസ് ജിയാനോ, ദിമിത്രിയോസ് എന്നിവരെ വുകമനോവിച്ച് ടീമിലെത്തിച്ചിട്ടുണ്ട്.സഹലിനും ഗോള്‍കീപ്പര്‍ പ്രഭ്സുഖന്‍ ഗില്ലിനും പരുക്കുണ്ടെങ്കിലും കിരീട പോരാട്ടത്തിനായുള്ള ബാസ്റ്റേഴ്സിന്റെ വീര്യത്തിന് ഒരു കുറവുമുണ്ടാകില്ല. അതേസമയം, ഏഴ് വര്‍ഷം ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലകനായിരുന്ന സ്റ്റീഫന്‍ കോണ്‍സ്റ്റന്റയിന്റെ തന്ത്രങ്ങളുമായാണ് ഈസ്റ്റ് ബംഗാള്‍ എത്തുന്നത്. അതുകൊണ്ട് തന്നെ പരിശീലകന്മാരുടെ പോരാട്ടത്തിന് കൂടിയായിരിക്കും കൊച്ചി വേദിയാവുക.