കണ്ണൂര്‍: റബര്‍ വില കൂട്ടിയാല്‍ ബിജെപിയെ സഹായിക്കാമെന്ന പ്രസ്താവനയില്‍ ഉറച്ച് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. ബിജെപിയുമായി സംസാരിക്കാന്‍ കഴിയാത്ത സാഹചര്യമില്ല. സംസാരിക്കുന്നതിന് സഭയ്ക്കോ സഭാ നേതൃത്വത്തിനോ യാതൊരു അകല്‍ച്ചയുമില്ലെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി വ്യക്തമാക്കി. ബിജെപിയ്ക്ക് എന്നല്ല ആര്‍ക്കും ഓഫറുമായി മുന്നോട്ട് വരാമെന്നും ബിഷപ്പ് പറഞ്ഞു
ബിഷപ്പിന്റെ വാക്കുകള്‍
സഹായ വാഗാദാനവുമായി വന്നാല്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ ഒരു മടിയുമില്ല. ഓഫര്‍ വച്ചാല്‍ മലയോര കര്‍ഷകര്‍ പിന്തുണ നല്‍കുമെന്നും ഇത് സഭയുടെ നിലപാടല്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ബിജെപിയ്ക്ക് എന്നല്ല ആര്‍ക്കും ഓഫറുമായി മുന്നോട്ട് വരാം. കോണ്‍ഗ്രസിനും കേരളാ കോണ്‍ഗ്രസിനും ഒന്നും ചെയ്യാന്‍ കഴിയാത്തത് കൊണ്ടാണ് റബറിന്റെ വില 120 ആയി നില്‍ക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
കേന്ദ്രസര്‍ക്കാര്‍ റബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ ബിജെപിയ്ക്ക് തെരഞ്ഞെടുപ്പി ല്‍ സഹായം സഹായം നല്‍കുമെന്ന് ആര്‍ച്ച് ബിഷപ്പ്. കേരളത്തില്‍ ഒരു എം.പിപോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്നുമായിരുന്നു ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന. റബര്‍ പ്രതിസന്ധി നിസാരവിഷയമല്ലെന്ന് ഗോവിന്ദന് മാഷിന് തോന്നുന്നുണ്ടാകുമെങ്കിലും മലയോര കര്‍ഷകര്‍ക്ക് തോന്നുന്നില്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.