മൂവാറ്റുപുഴ: സര്‍ക്കാരിന്റേയും ഇതര ക്രൈസ്തവ സഭകളുടെയും മധ്യസ്ഥശ്രമങ്ങള്‍ക്കും സമാധാന നീക്കത്തിനും ഓര്‍ത്തഡോക്സ് സഭ അനുകൂല തീരുമാനം എടുക്കണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ. യാക്കോബായ പള്ളികള്‍ കയ്യേറുവാനുള്ള ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ പോത്താനിക്കാട് സംഘടിപ്പിച്ച സര്‍വ്വ മത- സര്‍വ്വ കക്ഷി വിശദീകരണ യോഗവും പ്രതിഷേധ റാലിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പോത്താനിക്കാട് ടൗണില്‍ ചേര്‍ന്ന യോഗത്തില്‍ പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൊയ്തു അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ അഡ്വ.ജോണി നെല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി.
ആയവന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റെബി ജോസ്, പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെറീഷ് തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം വിന്‍സന്‍ ഇല്ലിക്കല്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ റ്റി.എ. കൃഷ്ണന്‍കുട്ടി, ജിമ്മി.കെ.തോമസ്,യൂനസ് ബാഖവി ഇമാം അഞ്ചല്‍പ്പെട്ടി,മിഖായേല്‍ റമ്പാന്, ഫാ.ജോര്‍ജ് മാന്തോട്ടം കോര്‍-എപ്പിസ്ക്കോപ്പ, ഫാ.മാത്യൂസ് കുഴിവേലിപ്പുറത്ത്, ഷാജി.സി.ജോണ്‍, കെ.എം. വാസു, കെ.കെ. അഷറഫ്,പി.ആര് നീലകണ്ഡന്, നിസാര്‍ പാലയ്ക്കന്‍, കെ.വി.കുര്യാക്കോസ്, ലോറന്‍സ് അബ്രഹാം, മാണി പിട്ടാപ്പിള്ളില്‍, ലുഷാദ് ഇബ്രഹിം,പ്രയേഷ്.കെ.മാത്യു എന്നിവര്‍ പ്രസംഗിച്ചു. വിശധീകരണ യോഗത്തിന് മുമ്പ് പോത്താനിക്കാട് സെന്റ് മേരീസ് പള്ളിയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലി മുവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത അഭി. ഡോ . മാത്യൂസ് മോര് അന്തിമോസ് തിരുമേനി ഫ്ലാഗ് ഓഫ് ചെയ്തു. ഉച്ചയ്ക്ക് മുള്ളരിങ്ങാട് നിന്നും ആരംഭിച്ച ഇരുചക്ര വാഹന റാലി ചാത്തമറ്റം, ഞാറക്കാട്, പൈങ്ങോട്ടൂര്‍, അയങ്കര, പുളിന്താനം, കാരിമറ്റം കാലാമ്പൂര് ചുറ്റി പോത്താനിക്കാട് പള്ളിയില്‍ സമാപിച്ചു.


